09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തന ഉദ്ഘാടനം സുജിത സുനില്‍ നിര്‍വഹിച്ചു

ckmnews

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി  താൽക്കാലികമായി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി, സുജിത സുനിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിലേക്കാണ് ഓഫീസ് പ്രവർത്തനം താലിക്കാലികമായി മാറ്റിയത്. വൈ:പ്രസിഡണ്ട് എം.കെ മുഹമ്മദ് അൻവർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ ഇബ്രാഹിം, മെമ്പർമാരായ നഫീസാബി,അംബിക ടീച്ചർ,ആയിഷ ഹസൻ,സൽമ മുഹമ്മദ് കുട്ടി,കെ.എം ഹാരിസ്, അലി പരുവിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ നന്ദി പറഞ്ഞു.