പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ഇന്ദിര ജ്യോതിപ്രയാണം സംഘടിപ്പിച്ചു.

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ഇന്ദിര ജ്യോതിപ്രയാണം സംഘടിപ്പിച്ചു.
പൊന്നാനി:ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷി ദിനത്തിൽ ഇന്ദിരാജി ജ്യോതി പ്രയാണ ജാഥ സംഘടിപ്പിച്ചു.ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഉരുക്കു വനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ജ്യോതി പ്രയാണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ പറഞ്ഞു.ബ്ലോക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു.സി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.സൈദ് മുഹമ്മദ് തങ്ങൾ, ശ്രീധരൻ മാസ്റ്റർ, അബ്ദുൽ ജബ്ബാർ പൊന്നാനി, ടി. മാധവൻ
പവിത്ര കുമാർ, മുഹമ്മദ് കുട്ടി, അഷ്‌റഫ് കരുവടി, ടി. ശ്രീജിത്ത്,ജയപ്രകാശ് പൊന്നാനി എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം മലപ്പുറം. ഡിസിസി സെക്രട്ടറി. ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു, അഡ്വക്കേറ്റ് എൻഎ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കെ. സേതുമാധവൻ, ഹിളർ കാഞ്ഞിരമുക്ക്, നബീൽ പൊന്നാനി,ലത്തീഫ് പൊന്നാനി, പ്രദീപ് കാട്ടിലായിൽ,ടി. പി ബാലൻ.എന്നിവർ സംസാരിച്ചു.