26 April 2024 Friday

മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന ഹൈക്കോടതി പരാമർഷത്തിന് എതിരെ ദുഖാചരണം നടത്തി

ckmnews

മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന ഹൈക്കോടതി പരാമർഷത്തിന് എതിരെ ദുഖാചരണം നടത്തി


ചങ്ങരംകുളം:മദ്യപിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി പരാമർശത്തിൽ പ്രതിഷേധിച്ച് മദ്യനിരോധന ഐക്യ വേദി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി കോടതിപ്പടിയിൽ കണ്ണും വായും മൂടിക്കെട്ടി ദു:ഖാചരണം നടത്തി. സംസ്ഥാന - ജില്ലാ നേതാക്കളായ മുൻ രാജ്യസഭാംഗം സി. ഹരിദാസ്, അടാട്ട് വാസുദേവൻ, ടി.പി. മുഹമ്മദ് , ഏട്ടൻ ശുകപുരം, സിദ്ദീഖ് മൗലവി അയിലക്കാട്, അലവിക്കുട്ടി ബാക്കവി, പ്രണവം പ്രസാദ്, മോഹനൻ മൂതൂർ തുടങ്ങിയവർ നേതൃത്വം നൽകി.