09 May 2024 Thursday

പണം വെച്ച് ചീട്ടുകളി എട്ടുപേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു മൂന്നു ലക്ഷത്തിലധികം രൂപ കണ്ടെടുത്തു

ckmnews

പണം വെച്ച് ചീട്ടുകളി 

എട്ടുപേരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

മൂന്നു ലക്ഷത്തിലധികം രൂപ കണ്ടെടുത്തു.


ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററിന് സമീപത്തുള്ള  വാടക വീട്ടിൽ   പണം വെച്ച് ചീട്ടുകളി നടത്തിവന്ന എട്ടംഗ സംഘത്തെ  ചാലിശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.ചാലിശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ കെ.സി വിനുവിന് ലഭിച്ച  രഹസ്യ വിവരത്തെ തുടർന്ന്   ബുധനാഴ്ച വൈകീട്ടാണ് പോലീസ് സംഘം വീട് പരിശോധന നടത്തിയത്.   സമീപ ജില്ലകളിൽ നിന്നുള്ള എട്ടംഗ  സംഘത്തിൽ നിന്ന്   

മൂന്നു ലക്ഷത്തിലധികം രൂപ കണ്ടെടുത്തു.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഡേവിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ് , സിവിൽ പോലീസുകാർ പോലീസ് ഓഫീസർമാരായ രതീഷ് വി.ആർ , പ്രശാന്ത് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.