26 April 2024 Friday

തിരൂർ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.

ckmnews

തിരൂർ പുറത്തൂരിൽ ഭാരതപുഴയിൽ കാണാതായ 14 കാരന്  വേണ്ടിയുള്ള  തിരച്ചിൽ തുടരുന്നു. ഇന്നലെയാണ് കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. പുറത്തൂർ ബോട്ട് ജെട്ടി സ്വദേശി റഊഫിന്റെ മകൻ റമീസിനെയാണ് കാണാതായത്. പുറത്തൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ടോടെയോണ് അഞ്ചുപേരടങ്ങുന്ന സംഘം കളൂർ കുറ്റിക്കാട് കടവിൽ കുളിക്കാനിറങ്ങിയത്. ഡാമുകളുടെ ഷട്ടർ തുറന്നതിനാൽ പുഴയിൽ അടിയൊഴുക്കുണ്ട്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി തിരച്ചിൽ നടത്തിയിരുന്നു. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നിരക്ഷാസേനയും പോലീസുമെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു.