08 May 2024 Wednesday

സിപിഐഎം എടപ്പാൾ ലോക്കൽ സമ്മേളനത്തിന് തുടക്കം

ckmnews

എടപ്പാൾ: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള എടപ്പാൾ ലോക്കൽ സമ്മേളനത്തിന് തുടക്കം. അയിലക്കാട് വി വി നാണപ്പ നഗറിൽ നടന്ന സമ്മേളനം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം മുഹമ്മദുണ്ണി പതാക ഉയർത്തി. ടി പി മോഹനൻ സ്വാഗതം പറഞ്ഞു. ടി കെ സൂരജ് രക്തസാക്ഷി പ്രമേയവും പി പി ബിജോയ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം മുസ്തഫ, സി രാമകൃഷ്ണൻ, വി വി കുഞ്ഞുമുഹമ്മദ്, പി പി മോഹൻദാസ്, ഇ ബാലകൃഷ്ണൻ,കെ പ്രഭാകരൻസംബന്ധിക്കുന്നു.