27 April 2024 Saturday

നടുവട്ടം പൂക്കരത്തറ റോഡിൽ മീൻ കടയ്ക്ക് നേരെ അക്രമം നടത്തിയതായി പരാതി

ckmnews



എടപ്പാൾ: നടുവട്ടത്ത് മത്സ്യക്കട ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ അടിച്ച് തകർത്തു.നടുവട്ടം പൂക്കരത്തറ റോഡിൽ മീൻ കച്ചവടം ചെയ്യുന്ന ഹിലർ, നവാസ് എന്നിവരുടെ കടയാണ് ഇന്നലെ അർദ്ധരാത്രിയിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത് .അക്രമത്തിൽ ഏകദേശം ഇരുപതിനായിരം രൂപയുടെ നാശനഷ്ട്ടം ഉണ്ടായിട്ടുണ്ട് എന്ന് കണക്കാക്കുന്നു.നിരവധി സാധനങ്ങൾക്ക് കേടു പാട് പറ്റി.തുലാസും,ഇരുപതോളം പാത്രങ്ങളും കേടുവന്നു.ഒരു വർഷത്തോളമായി നടുവട്ടം പൂക്കരത്തറ റോഡിൽ മീൻ കച്ചവടം ചെയ്തു വരികയാണ് ഹിലറും,നവാസും .സംഭവത്തിൽ  പോലീസിൽ പരാതി നൽകിയിട്ടുണ്ട്.