26 April 2024 Friday

ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു

ckmnews

ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂര്‍ സ്വദേശിയായ ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു.കാഞ്ഞിയൂര്‍ ആലിന്‍ചുവട് താമസിക്കുന്ന പരേതനായ പറുപറമ്പില്‍ ചോയുണ്ണിയുടെ മകന്‍ മാധവന്‍ (62)ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.തിങ്കളാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.സംഭവം കണ്ട വീട്ടുകാര്‍ മാധവനെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ദീര്‍ഘകാലം ചങ്ങരംകുളത്ത് ചുമട്ട് തൊഴിലാളി ആയിരുന്നു.

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച  മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.ഭാര്യ:ഉഷാദേവി

മക്കള്‍:അനീഷ്,ബിനീഷ് മരുമകള്‍ ധന്യ