27 April 2024 Saturday

കരിങ്കല്ലത്താണിയില്‍ കച്ചവടസ്ഥാപനത്തിനുള്ളില്‍ വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

കരിങ്കല്ലത്താണിയില്‍ കച്ചവടസ്ഥാപനത്തിനുള്ളില്‍ വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ചങ്ങരംകുളം:കരിങ്കല്ലത്താണിയില്‍ കച്ചവടസ്ഥാപനത്തിനുള്ളില്‍ വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വര്‍ഷങ്ങളായി കരിങ്കല്ലത്താണിയില്‍ സ്റ്റേഷനറി കട നടത്തി വന്ന മാറഞ്ചേരി താഴത്തേല്‍പടി സ്വദേശി പൂവക്കാട്ട് മനോജന്‍(51)നെയാണ് കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച  കാലത്ത് കട തുറന്ന മനോജനെ ഏറെ നേരം ഷട്ടര്‍ താഴ്ത്തി വെച്ചത് കണ്ട് നാട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.പെരുമ്പടപ്പ് പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു