26 April 2024 Friday

കപ്പൂർ കല്ലടത്തൂരിൽ കൃഷിനാശം വരുത്തിയിരുന്ന കാട്ടുപന്നികളെ വെടിവച്ചുകൊന്നു

ckmnews

കപ്പൂർ കല്ലടത്തൂരിൽ കൃഷിനാശം വരുത്തിയിരുന്ന കാട്ടുപന്നികളെ വെടിവച്ചുകൊന്നു


ചങ്ങരംകുളം:കപ്പൂർ പഞ്ചായത്തിലെ വാർഡ് നാല് കല്ലടത്തൂർ 

പ്രദേശത്ത് കഴിഞ്ഞ കുറെ മാസങ്ങളായി കൃഷി നാശം വരുത്തി വന്ന ഇരുപതോളം പന്നികളിൽ നാലെണ്ണത്തെയാണ് ഇന്ന് സുബൈദാർ മേജർ സന്തോഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വെടിവെച്ച് കൊന്നത്. കൃഷി നാശം ശക്തമായതിനെ തുടർന്ന് പന്നികളെ വെടിവെച്ചുകൊല്ലാൻ നിയമാനുസരണം 13 അംഗ റിട്ടേഡ് സുബൈദാർമാരെ ചുമതലപ്പെടുത്തുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു വരുന്നതിനിടെയാണ് ഇന്ന് നാലു പന്നികൾ പ്രദേശത്തെ ഒരു  കിണറ്റിൽ വീണത്.വെടിവെച്ച പന്നികളെ ഫോറസ്റ്റ് അധികൃതർ പരിശോധിച്ച് കുളിച്ചിട്ടു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജയൻ നാട്ടുകാർ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.