26 April 2024 Friday

സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് മരുന്നുകൾ നൽകി

ckmnews

സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് മരുന്നുകൾ നൽകി


എടപ്പാൾ: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് ഹോപ്പ് കൊള്ളന്നൂർ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിസിൻ കൈമാറി.കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന കുട്ടിയുടെ  കയ്യിൽനിന്നും സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിക്ക് സെക്രട്ടറി ഇ എസ് സുകുമാരൻ ഡോക്ടര്‍ രവീന്ദ്രൻ എന്നിവർ ചേർന്ന് മരുന്നുകൾ ഏറ്റുവാങ്ങി.ഹോപ്പ് കൊള്ളന്നൂർ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് സെക്രട്ടറി പിവി സുധീഷ് പ്രസിഡന്റ് ഹമീദ് മഞ്ചാടി  ട്രഷറർ  കെഎം നൗഷാദ് മറ്റു ഭാരവാഹികളായ വി ഷമീർ കെവി രവീന്ദ്രൻ എന്‍വി വിപിൻ കെ ഷാഫിർ പിപി ബിജുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.