26 April 2024 Friday

എസ്ഡിപിഐ ചങ്ങരംകുളം ടൗണില്‍ പ്രതിഷേധ പ്രകടനം

ckmnews

എസ്ഡിപിഐ ചങ്ങരംകുളം ടൗണില്‍ പ്രതിഷേധ പ്രകടനം


ചങ്ങരംകുളം:യുപിയിൽ നടന്ന കർഷകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ക്ക് എതിരെ എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സമാപിച്ചു.പ്രകടനത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക്,സെക്രട്ടറി വി പി അബ്ദുൽ ഖാദർ,കരീം ആലങ്കോട്,റഷീദ് വളയംകുളം,റഫീഖ്തിരു നിലത്ത്,അഷ്റഫ് പാവിട്ടപ്പുറം,അഷ്റഫ് ആലങ്കോട്,ഹംസ പെരുമുക്ക് എന്നിവർ നേതൃത്വം നൽകി.