26 April 2024 Friday

ഒരുക്കം 2021" വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് നേതൃ പരിശീലന ക്യമ്പ് സംഘടിപ്പിച്ചു

ckmnews



എടപ്പാൾ :മുസ്ലിം ലീഗ് വട്ടംകുളം പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങൾക്കുള്ള "ഒരുക്കം 2021" നേതൃ പരിശീലന ക്യമ്പ് എടപ്പാൾ ആയുർഗ്രീൻ റിസോർട്ടിൽ നടന്നു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എംഎ സമദ്, അഡ്വ. ഓണംമ്പള്ളി മുഹമ്മദ്‌ ഫൈസി എന്നിവർ വിഷയാവതരണം നടത്തി.പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലി അധ്യക്ഷത വഹിച്ചു.സീതി സാഹിബ്‌ സ്കൂൾ ഓഫ് പോളിറ്റ്ക്ക്സ് പദ്ധതിയുടെ ലോഗോ തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആർ.കെ ഹമീദും.പി എസ് സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കുള്ള പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ "ദിശ" പദ്ധതിയുടെ ലോഗോ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫും നിർവഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, കെ.വി അബ്ദുള്ളക്കുട്ടി മാസ്റ്റർ, എംകെഎം അലി, വിവിഎം മുസ്തഫ, അബ്ദു പടിഞ്ഞാക്കര,കെവി ശരീഫ് ഫൈസി,പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, നാസർ കൊലക്കാട്ട് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി വിവി അഷ്‌റഫ്‌ മണൂർ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പിവി ഷുഹൈബ് ഹുദവി നന്ദിയും പറഞ്ഞു