26 April 2024 Friday

ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തിന് മുന്നിലെ കടന്നല്‍കൂട് ഭീഷണിയാവുന്നു

ckmnews

ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തിന് മുന്നിലെ കടന്നല്‍കൂട് ഭീഷണിയാവുന്നു


ചങ്ങരംകുളം:സ്വകാര്യ കെട്ടിടത്തിന് മുന്നിലെ കടന്നല്‍കൂട് ഭീഷണിയാവുന്നു.ചങ്ങരംകുളം എടപ്പാൾ റോഡിൽ പ്രതിക്ഷാ ഷോപ്പിങ്  കോംപ്ലക്സിലെ ആലംങ്കോട് ഗ്രാമപഞ്ചായത്ത് സ്കിൽ ഡവലപ്പ്മെന്റ് മൾട്ടിപ്പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഹാളിന് മുന്നിലാണ് ഭീഷണിയായി കടന്നൽകൂട് രൂപം കൊണ്ടത്.ഒരു ദിവസം കൊണ്ടാണ് കടന്നൽ വലിയ രീതിയില്‍ കൂട് കൂട്ടിയത്.കടന്നല്‍കൂട് നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു