26 April 2024 Friday

യാത്രയപ്പ് സമ്മേളനവും,സഹകരണ ശില്പശാലയും സംഘടിപ്പിച്ചു

ckmnews

യാത്രയപ്പ് സമ്മേളനവും,സഹകരണ ശില്പശാലയും സംഘടിപ്പിച്ചു


എടപ്പാൾ:വട്ടംകുളം പഞ്ചായത്ത്‌ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി ടി.പി രമാദേവിക്കുള്ള യാത്രയപ്പും,സഹകരണ ശില്പശാലയും സംഘടിപ്പിച്ചു.25വർഷമായി വട്ടംകുളം ബാങ്കിൽ സേവനം അനുഷ്ഠിക്കുന്ന രമാദേവി 19 വർഷമായി ബാങ്കിന്റെ സെക്രട്ടറി പദവിയിലിരുന്നാണ് വിരമിക്കുന്നത്.ബാങ്കിന്റെ ജീവനക്കാർക്കും ഭരണ സമിതി അംഗങ്ങൾക്കുമുള്ള സഹകരണ ശില്പ ശാലയ്ക്ക് ബാങ്ക് പ്രസിഡന്റ്‌ പത്തിൽ അഷ്‌റഫിന്റെ അധ്യക്ഷതയിൽ തൃശൂർ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജ് അധ്യാപകൻ അബ്ദുൽ ഗഫൂർ നേതൃത്വം നൽകി.തുടന്ന് നടന്ന യാത്രയപ്പ് സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.സർവീസിൽ നിന്നും വിരമിക്കുന്ന ടിപി രമാദേവിക്കുള്ള ഭരണസമിതിയുടെയും ജീവനക്കാരുടെയും ഉപഹാരം ബാങ്ക് പ്രസിഡന്റ്‌ പത്തിൽ അഷ്‌റഫ്‌ നൽകി.ബാങ്ക് വൈസ് പ്രസിഡന്റ്‌ പന്നിക്കോട് രവികുമാർ അധ്യക്ഷത വഹിച്ചു.നിർധന വിദ്യാർത്ഥികൾക്കുള്ള എംപി ജിജി സ്മാരക പഠന സഹായ സ്ക്കോളർഷിപ്പ് വിതരണം മുൻ സെക്രട്ടറി സഹദേവനും 

ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ മുൻ ബാങ്ക് പ്രസിഡന്റ്‌ ടിപി ഹൈദരലി,അബ്ദുള്ളക്കുട്ടി മാസ്റ്റർ, മുൻ വൈസ് പ്രസിഡന്റ്‌ ടിപി മുഹമ്മദ്‌ ഹാജി ഓഡിറ്റർ സുഭാഷ് എന്നിവരും നൽകി.അഡ്വക്കറ്റ് മുഹമ്മദ്‌ ഷാഫി,അഷ്‌റഫ്‌ മാണൂർ,എം മാലതി,നാസർ കൊലക്കാട്, എൻ.വി അഷ്‌റഫ്‌,യൂ.വി സിദ്ധീഖ്,ഏവി സീനത്ത്,എൻ വി ഷാജഹാൻ,ബാങ്ക് സെക്രട്ടറി എം.ഷറഫുദീൻ ,ഉമ്മർ ടിയു,എം എ നജീബ് എന്നിവർ പ്രസംഗിച്ചു