27 April 2024 Saturday

തട്ടിന്‍പുറത്ത് രജിസ്ട്രാഫീസ് മസിലും പിടിച്ച് രജിസ്ട്രാറും എടപ്പാള്‍ രജിസ്ട്രാഫീസിന് മുന്നില്‍ ജനങ്ങള്‍ക്ക് ദുരിതം

ckmnews

തട്ടിന്‍പുറത്ത് രജിസ്ട്രാഫീസ് മസിലും പിടിച്ച് രജിസ്ട്രാറും 


എടപ്പാള്‍ രജിസ്ട്രാഫീസിന് മുന്നില്‍ ജനങ്ങള്‍ക്ക് ദുരിതം


എടപ്പാള്‍:തട്ടിന്‍പുറത്ത് പ്രവര്‍ത്തനം തുടങ്ങിയ രജിസ്ട്രാഫീസ് വസ്തു ഇടപാടുകള്‍ നടത്താനെത്തുന്നവരെ ദുരിതത്തിലാക്കുന്നതായി വ്യാപക പരാതി.എടപ്പാള്‍ പൊന്നാനി റോഡില്‍ അംശക്കച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ബ്രജിസ്ട്രാറുടെ കാര്യാലയമാണ് സമീപത്തെ സ്വകാര്യ കെട്ടിടത്തിന് മുകളിലെ നിലയിലേക്ക് മാറ്റിയത്.ഇടപാടുകള്‍ക്കായി എത്തുന്ന വയോധികരും രോഗികളുമായ നൂറ് കണക്കിനാളുകളാണ് രജിസ്ട്രാഫീസിന്റെ പ്രവര്‍ത്തനം മാറ്റിയതോടെ വലയുന്നത്.ശാരീരിക അസ്വസ്ഥതകള്‍ കാരണം കോണിപ്പടി കയറാന്‍ പറ്റാത്തവര്‍ക്ക് പോലും ഒരു തരത്തിലുള്ള മാനുഷിക പരിഗണന പോലും നല്‍കാതെ കോണിപ്പടി കയറി എത്തിയാല്‍ മാത്രമെ രജിസ്ട്രേഷന്‍ നടക്കൂ എന്ന നിലപാടില്‍ രജിസ്ട്രാഫീസറും നിലപാടെടുത്തതോടെ പലപ്പോഴും രജിസ്ട്രാഫീസിന് മുന്നില്‍ തര്‍ക്കങ്ങളും വാക്കേറ്റങ്ങളും പതിവായിട്ടുണ്ട്.രോഗികളായവര്‍ക്കും വയോധികര്‍ക്കും സൗകര്യാര്‍ത്ഥം വീട്ടില്‍ എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നിയമ സംവിധാനം ഉണ്ടെങ്കിലും ഭീമമായ  ഫീസും കാലതാമസവും മൂലം പലരും ഇത്തരത്തിലുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ഒഴിവാക്കി രജിസ്ട്രാഫീസില്‍ നേരിട്ടെത്തിയാണ് വസ്തു ഇടപാടുകള്‍ നടത്തുന്നത്.നേരത്തെ താഴെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ബ് രജിസ്ട്രാറുടെ കാര്യാലയമാണ് കുത്തനെയുള്ള കോണിപ്പടി കയറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മാറ്റിയിരിക്കുന്നത്.കഴിഞ്ഞ ദിവസം രജിസ്ട്രേഷന് എത്തിച്ച എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രോഗിയെ മുകളിലേക്ക് കൊണ്ട് വന്നാലെ രജിസ്ട്രേഷന്‍ നടത്തൂ എന്ന സബ്ബ് രജിസ്ട്രാറുടെ കടുംപിടുത്തം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.സംഭവത്തില്‍ റവന്യൂ മന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം