26 April 2024 Friday

പൂന്തുറ സിറാജിൻ്റെ വിയോഗം പി സി എഫ് അനുശോചന യോഗം സംഘടിപ്പിച്ചു

ckmnews

പൂന്തുറ സിറാജിൻ്റെ വിയോഗം പി സി എഫ് അനുശോചന യോഗം സംഘടിപ്പിച്ചു


ദുബായ് :പൂന്തുറ സിറാജിൻ്റെ വിയോഗം പി സി എഫ് അനുശോചന യോഗം സംഘടിപ്പിച്ചു.അവർണ്ണ രാഷ്ടീയ മുന്നേറ്റ പാതയിൽ തീരാനഷ്ട്മാണ് പി ഡി പി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ വിയോഗമെന്ന് യോഗം അഭിപ്രായപ്പെട്ടു.ദേരയിലുള്ള കാസർഗോഡ് റെസ്റ്റോറന്റിൽ വെച്ച് നടന്ന PCF ദുബായ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പി സി എഫ് ദുബായ് കമ്മിറ്റി പ്രസിഡന്റ്‌ ഹക്കിം വാഴക്കാല അദ്ധ്യക്ഷത വഹിച്ചു. യോഗം ആഫിക്കലി ചാമക്കാല ഉൽഘാടനം ചെയ്തു. ഇസ്മയിൽ ആരിക്കാടി മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ മുജീബ് പൊന്നാനി,ശിഹാബ് ആലപ്പുഴ,യൂസഫ് വെളിയംകോട്,അസീസ് സേട്ട് എന്നിവർ സംസാരിച്ചു അമീർ കോഴിക്കര സ്വാഗതവും  ബാബു കോഴിക്കര നന്ദിയും പറഞ്ഞു