26 April 2024 Friday

കഞ്ചാവുമായി പിടിയിലായനിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ കോലളമ്പ് സ്വദേശി റിമാന്റിൽ

ckmnews

കഞ്ചാവുമായി പിടിയിലായനിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ കോലളമ്പ് സ്വദേശി റിമാന്റിൽ 


എടപ്പാള്‍:കഞ്ചാവുമായി പിടിയിലായനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി  റിമാന്റിൽ .കോലളമ്പ് ചക്കണം പറമ്പില്‍ നൂറുദ്ധീന്‍ (40)നെയാണ് കുറ്റിപ്പുറം തങ്ങൾ പടിയിൽ കുട്ടികളുൾപ്പെടെയുളളവർക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ പോലീസ് പിടികൂടിയത്.മുമ്പ് മയക്കുമരുന്നു കച്ചവടത്തിനിടെ പിടിക്കൂടാനെത്തിയ പൊലീസിന് നേരെ വാഹനമുപയോഗിച്ച്  ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിൽ കേസുണ്ട്.ഇത് കൂടാതെ കുറ്റിപ്പുറം ഉൾപ്പെടെ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കഞ്ചാവ് കേസുകളില്‍  മുമ്പ് റിമാന്റിലായിട്ടുണ്ട്