27 April 2024 Saturday

കാവേരി പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട എരമംഗലം സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ckmnews

കാവേരി പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട എരമംഗലം സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു


പൊന്നാനി:ഈറോഡ് കാവേരി നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട എരമംഗലം സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു.എരമംഗലം സ്വദേശിയും അണ്ടത്തോട് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജർ പ്രകാശ് എന്നവരുടെ മകനുമായ ഏതു (24)പത്തനംതിട്ട തിരുവല്ല സ്വദേശി കിരൺ ബാബു (23) എന്നിവരാണ് മരിച്ചത്.ഈറോഡ് കാരണപ്പാളയം കാവേരിനദിയിൽ കൂട്ടുകാരായ വിഷ്ണുപ്രസാദ്, ഗൗതം, ചെന്നൈ സ്വദേശി അശോക്, തിരുപ്പൂർ സ്വദേശി വിജയകൃഷ്ണൻ,തൂത്തുക്കുടി സ്വദേശി രാംകുമാർ എന്നിവരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.ചെന്നൈയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സ്വദേശി സുരേന്ദ്രൻ്റെ വീട്ടിൽ വിനായക ചതുർഥി ദിനത്തിലെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. പെരുന്തുറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും