27 April 2024 Saturday

C B S E , സമസ്ത പൊതു പരീക്ഷ വിജയികളെ അനുമോദിച്ചു

ckmnews

പടിഞ്ഞാറങ്ങാടി : പറക്കുളം സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് സ്കൂളിലെ 2020-21 അധ്യയന വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിലും  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ്സ്‌ പൊതു പരീക്ഷയിലും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങ് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ഷറഫുദ്ധീൻ കളത്തിൽ ഉൽഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ കബീർ അഹ്സനി അധ്യക്ഷത വഹിച്ചു. സലാഹുദ്ധീൻ അയ്യൂബി ഇംഗ്ലീഷ് സ്കൂൾ മുൻ പ്രിൻസിപ്പൽ സി വി അബുബക്കർ മാസ്റ്റർ, സ്കൂൾ മാനേജർ ഇ വി നസീർ സലഫി, എം എസ് വിഭാഗം ഹെഡ് അബ്ദുൽ റസാഖ് സഅദി അലൂർ തുടങ്ങിവർ ആശംസകൾ അറിയിച്ചു. അൻവർ മിസ്ബാഹി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കും വിജയം ഒരുക്കാൻ പ്രയത്നിച്ച അധ്യാപകർക്കും ഉള്ള അവാർഡുകൾ വിതരണം ചെയ്തു.