09 May 2024 Thursday

ടിവി അബ്ദു മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ckmnews

ടിവി അബ്ദു മെമ്മോറിയല്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:പന്താവൂർ എ.എം.എൽ.പി സ്കൂൾ മാനേജറായിരുന്ന പരേതനായ ടി.വി.അബദുവിന്റെ സ്മരണക്കായി ഇപ്പോഴത്തെ മാനേജർ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം കെ.പി.എസ്.എം .എ സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട് നിർവ്വഹിച്ചു. വാർഡ് മെമ്പർ സാജിത റഷീദ് അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് സി.വി.അബ്ദുൾ ഗഫൂർ, ടി.വി. മൊയ്തുണ്ണി, വി.രാമകൃഷ്ണൻ മാസ്റ്റർ, കെ.അനസ്, പി.കെ.അബ്ദുള്ളക്കുട്ടി, പി.സുമതി, പി.ഹനീഫ, റഷീദ്. കെ മൊയ്തു ,എം. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.അടുത്ത അദ്ധ്യയന വർഷത്തിൽ സ്വിമ്മിംഗ് പൂൾ, ബാറ്റ്മിന്റൺ കോർട്ട്, സൈക്ലിംഗ് ക്ലബ്ബ് ഉണ്ടാക്കുമെന്ന് മാനേജർ അറിയിച്ചു