27 April 2024 Saturday

സ്വാതന്ത്ര്യ സമരപോരാളികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനെതിരെ നിവേദനം നല്‍കി

ckmnews

സ്വാതന്ത്ര്യ സമരപോരാളികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനെതിരെ നിവേദനം നല്‍കി


എടപ്പാൾ:സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1921ലെ സമരപോരാളികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ICHR ന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി ഇടപെടുവാനും നിയമനിർമാണ സഭകളിൽ വിഷയം ഉന്നയിക്കുവാനും കേരളത്തിലെ മൊത്തം വികാരമായി ഇതിനെതിരെ ഏക കണ്ഠമായി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനും  തവനൂർ മണ്ഡലം എസ് വൈ എസ് കമ്മിറ്റി ഡോക്ടര്‍.കെ.ടി ജലീൽ എംഎല്‍എ ക്ക് നിവേദനം നൽകി.മണ്ഡലം പ്രസിഡന്റ് ടി.എ.റഷീദ് ഫൈസി,ജനറൽ സെക്രട്ടറി എം.വി.ഇസ്മായിൽമുസ്‌ലിയാർകാലടി,എസ് ഇ.എ ട്രഷർ കെ.എം യാസീൻനിസാമി എന്നിവർ സംബന്ധിച്ചു.