26 April 2024 Friday

അധ്യാപകദിനത്തില്‍ സിവി സത്യവൃതൻ മാഷിനെ ആദരിച്ചു

ckmnews

അധ്യാപകദിനത്തില്‍ സിവി സത്യവൃതൻ മാഷിനെ ആദരിച്ചു


ചങ്ങരംകുളം:അധ്യാപക  ദിനത്തിൽ 

നന്നംമുക്ക് എഎംഎല്‍പി സ്കൂളിലെ  പ്രധാന  അധ്യാപകനും  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  മുൻ  രക്ഷാധികാരിയും  ആയിരുന്ന സിവി സത്യ വൃതൻ മാഷിനെ ക്ലബ്ബ്  പ്രവർത്തകർ  അദ്ദേഹത്തിന്റെ  വീട്ടിൽ   എത്തി ആദരിച്ചു. ക്ലബ്ബ്  പ്രസിഡന്റ്‌  വിഎം സിദ്ധിഖ്‌  സ്വാഗതം  പറഞ്ഞു.ക്ലബ്ബിന്റെ  ജിസിസി  ചെയർമാൻ  അഡ്വക്കറ്റ് ടികെ സുധീർ  അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാന അധ്യാപിക ജലജ പാപ്പച്ചൻ 

 ഉദ്ഘാടനം  ചെയ്തു.ക്ലബ്ബ്  വൈസ്  പ്രസിഡന്റ്‌ കെഎം യാസർ.ക്ലബ്ബിന്റെ യൂത്ത്  വിങ്  പ്രതിനിധി  നൗഷാദ് സിഎസ്,എന്നിവർ  ആശംസകൾ  നേർന്നു  ജിസിസി  മുഖ്യരക്ഷാധികാരി ബക്കർ ടിഎസ് റസാഖ് പിഎം മുസ്തഫ പിഎം എന്നിവർ  ചേർന്ന് മാഷിനെ പൊന്നാട അണിയിച്ചു. തുടർന്ന്  ക്ലബ്ബിന്റെ  സ്നേഹോപഹാരം  നൽകി.ക്ലബ്ബ്  ട്രെഷറർ  ഹർഷദ്  ഉബൈദ് ടിഎം നവാസ് എംഎന്‍, റാഫി  ഹസ്സൻ എം സാലിഹ് ടിഎ തുടങ്ങിയവർ  പരിപാടിയ്ക്ക്  നേതൃത്വം നൽകി.കെഎം നൗഷാദ്  നന്ദി  പറഞു