27 April 2024 Saturday

കവിയും ,സാഹിത്യകാരനും റിട്ടയേർഡ് അധ്യാപകനുമായ പി.വി.നാരായണൻ മാഷിനെ ആദരിച്ചു

ckmnews

കവിയും ,സാഹിത്യകാരനും റിട്ടയേർഡ് അധ്യാപകനുമായ പി.വി.നാരായണൻ മാഷിനെ ആദരിച്ചു


എടപ്പാൾ : അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ചേകന്നൂർ എ.ജെ.ബി. സ്കൂളിന്റെ നേതൃത്വത്തിൽ കവിയും ,സാഹിത്യകാരനും റിട്ടയേർഡ് അധ്യാപകനുമായ പി.വി.നാരായണൻ മാഷെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് പൊന്നാട ചാർത്തി ആദരിച്ചു.വട്ടം കുളം പഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗം തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.പി.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പി.വി.നാരായണൻ മാഷ് , സ്കൂൾ മാനേജ്മെൻറ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കടിക്കൽ പ്രധാനാധ്യാപിക സലീമ ,പ്രേമകുമാരി ,സതി എന്നിവർ സംസാരിച്ചു.