27 April 2024 Saturday

എ ഐ ടി യു സി വട്ടംകുളത്ത് പ്രതിഷേധ സമരം നടത്തി

ckmnews

എ ഐ ടി യു സി വട്ടംകുളത്ത് പ്രതിഷേധ സമരം നടത്തി


എടപ്പാൾ: രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറി നാടിനെ കൊള്ളയടിക്കുന്ന കേന്ദ്ര ഗവർമെൻ്റിൻ്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് എ ഐ ടി യു സി പ്രതിഷേധ സമരം നടത്തി.പഞ്ചായത്ത് കമ്മറ്റി വട്ടംകുളത്ത് സംഘടിപ്പിച്ച പരിപാടി തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. പി വി ബൈജു അധ്യക്ഷത വഹിച്ചു. സുധീഷ്, സി പി അബ്ദുൾ ബഷീർ, സൗദ, സി വി സുഹൈർ , നാസർ എടപ്പാൾ,നവാസ് ശുകപുരം എന്നിവർ സംസാരിച്ചു.