27 April 2024 Saturday

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം കെ ടി ജലീൽ എംഎൽഎ നിർവഹിക്കും

ckmnews

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം കെ ടി ജലീൽ എംഎൽഎ നിർവഹിക്കും


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം നാളെ കാലത്ത് 10ന് സ്ഥലം എംഎൽഎ

 കെ ടി ജലീൽ നിർവഹിക്കുമെന്ന്

 എടപ്പാൾ ഗ്രാമപഞ്ചായത്ത് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.റർബൺ പദ്ധതിയുടെ ഭാഗമായി 52 ലക്ഷം രൂപ ചിലവഴിച്ച് വളളറമ്പ് പൂത്രകുന്നിലാണ് കെട്ടിടം ഉയർന്നിരിക്കുന്നത്.പരിപാടിയിൽ ഇടി മുഹമ്മദ് ബഷിർ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഗ്രാമപഞ്ചായത്ത് നിങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.