27 April 2024 Saturday

കാലടി കുടുംബാരോഗ്യകേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധിച്ചു

ckmnews

കാലടി കുടുംബാരോഗ്യകേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധിച്ചു


എടപ്പാൾ: നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ കോ വിഡ് 19 വാക്സിനേഷൻ ക്യാമ്പിനിടയിൽ മർദ്ദിച്ച സംഭവത്തിൽ കാലടി കുടുംബാരോഗ്യകേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കുറ്റവാളികളെ ഉടൻ അറസ്ററ്  ചെയ്യണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.പ്രതിഷേധ പരിപാടി കെ.ജി.എം.ഒ.എ.മലപ്പുറം ജില്ല പ്രസിഡൻ്റ് ഡോ:കെ.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ വൈ. പ്രസിഡൻറ് സതീഷ് അയ്യാപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ: ജാസ്മിൻ യൂസഫ്, സി.പി.താര, കെ.എ. കവിത, ബി.അരുൺ, സനീഷ് മങ്കുഴിയിൽ, ഷൈനി, പി.വി. ജീജ, താജുദ്ധീൻ എന്നിവർ സംസാരിച്ചു.