26 April 2024 Friday

ഉഷ്ണരാശി നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews

ഉഷ്ണരാശി നോവൽ

 ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:മുൻ പൊതുവിദ്യാഭ്യസ

ഡയറക്ടറും എഴുത്തുകാരനുമായ

കെവി മോഹൻ കുമാറിൻ്റെ 

വയലാർ പുരസ്കാരം നേടിയ

ഉഷണരാശി എന്ന നോവലിൻ്റെ ചർച്ച

സംഘടിപ്പിച്ചു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര

ചർച്ചയുടെ

അറുപത്തൊന്നാമത്തെ പുസ്തകമാണ് ഉഷ്ണരാശി.എഴുത്തുകാരനും

ഗ്രന്ഥശാലയുടെ സെക്രട്ടറിയുമായ

സോമൻ ചെമ്പ്രേത്ത്

കൃതിയെ ആധാരമാക്കി

ആമുഖ പ്രഭാഷണം

നിർവഹിച്ചു.ഗ്രന്ഥശാലയുടെ പ്രസിഡൻ്റ്

എം. എം ബഷീർ മോഡറേറ്ററായി.എ. വത്സല ചർച്ചയുടെ

അവലോകനം നിർവഹിച്ചു.കൃഷ്ണൻ നമ്പൂതിരി ,സിഎം ബാലാമണി എന്നിവർ

ആശംസകൾ അറിയിച്ചു.