26 April 2024 Friday

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം:യുഡിഎഫ്

ckmnews

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം:യുഡിഎഫ്


എടപ്പാൾ:ആയിരങ്ങളുടെ കിടപ്പാടവും വീടും നഷ്ടപ്പെടുത്തുന്ന നിർദ്ദിഷ്ട കെ റെയിൽ പദ്ധതി പാടെ ഉപേക്ഷിക്കണമെന്ന് യുഡിഎഫ് തവനൂർ നിയോജക മണ്ഡലം ഉന്നതാധികാര സമിതി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. നിലവിലെ ലൈൻശക്തിപ്പെടുത്തി അതി വേഗ ട്രെയിൻ ഏർപ്പെടുത്തുകയോ കേരളത്തിൻ്റെ സ്വന്തമായ 750 കി.മീറ്റർ നിളമുള്ള അറബിക്കടലിൽ കൂടി അതിവേഗ ക്രൂയിസ് യാത്രജല വാഹനം ഏർപ്പെടുത്തുകയോ ചെയ്താൽ കുടി ഒഴിപ്പിക്കൽ ഒഴിവാക്കാവുന്നതാണ്.അതോടപ്പം കേരളത്തിലെ നിലവിലെ 4 വിമാനത്താവളങ്ങളുമായും ബന്ധിപ്പിച്ചും ബഡ്ജറ്റ് എയർലൈൻ ഏർപ്പെടുത്തിയാലും പൊതുജനത്തിന് ഏറെ ഉപകാരപ്രദമാകും'അതോടപ്പം മംഗലാപുരവും കോയമ്പത്തൂരും ബന്ധിപ്പിക്കുകയും ചെയ്താൽ അതിർത്തി ജില്ലകളിലുള്ളവർക്കും ഗുണംചെയ്യും ഇവിടെ ഭൂമി ഏറ്റെടുക്കൽ എളുപ്പമല്ല .കാരണം അന്യസംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കേരളത്തിൽ ജനസാന്ദ്രത കൂടുതലും ഭൂമി കുറവുമാണ്.' ഈ സാഹചര്യത്തിൽ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവശേഷിക്കുന്ന നെൽപാടങ്ങൾ നഷ്ടപ്പെടുത്തുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇബ്രാഹിം മൂതൂർ അധ്യക്ഷത വഹിച്ചു.എം.അബ്ദുല്ലക്കുട്ടി' ടി.പി.മുഹമ്മദ് സുരേഷ് പൊൽ പാക്കര, ആർ.കെ ഹമീദ്, പി.നസറുള്ള കെ പി .മുഹമ്മദലി ഹാജി സി.രവീന്ദ്രൻ പത്തിൽ അഷ്റഫ് ,എ എം രോഹിത് പ്രസംഗിച്ചു