27 April 2024 Saturday

എസ്എന്‍ഡിപി ഗുരുദേവ പ്രാർത്ഥനയോടെയും പുഷ്പ്പാർച്ചനയും നടത്തി

ckmnews

എസ്എന്‍ഡിപി ഗുരുദേവ പ്രാർത്ഥനയോടെയും പുഷ്പ്പാർച്ചനയും നടത്തി


എടപ്പാള്‍:എസ്എന്‍ഡിപി എടപ്പാൾ യൂണിയൻ്റെ നേതൃത്വത്തിൽ   ഗുരുദേവ പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടത്തി. കോവിഡ് പ്രാട്ടോക്കോൾ പ്രകാരം തന്നെയാണ് പരിപാടി കൾക്ക് തുടക്കം കുറിച്ചത്.സാമൂഹ്യ സാംസ്ക്കാരിക മണ്ഢലങ്ങളിലെയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.സർ കെ.വി കൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എസ് എൻ ഡി പി എടപ്പാൾ യൂണിയൻ അ ഡ്മിനിസ്ട്രേറ്റർ ദാസൻ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി മലപ്പുറം യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി ഗുരുദേവ സന്ദേശം നടത്തി. ശ്രീ നാരായണ ഗുരുദേവൻ ലോകത്തിന് തന്നെ മാതൃകയാണെന്ന് സന്ദേശ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.പ്രജിത് തേറയിൽ,കെ .ബി .രാജൻ, വിജയൻ പത്തായപ്പറമ്പിൽ, അജയൻ അതളൂർ, തിലകൻ, വിശ്വൻ ഐനിക്കൽ, ബാലൻ നൂനിയിൽ, ശ്രീകാന്ത്, രഘുനാഥ്,വനിതാസംഘം ഭാരവാഹികളായ ജയന്തി, പ്രിയ, ശകുന്തള എന്നിവർ പ്രസംഗിച്ചു.