26 April 2024 Friday

കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എടപ്പാളിന് സ്വര്‍ണ്ണ നേട്ടം കൊയ്ത് HGS കളരിയെ ആദരിച്ചു

ckmnews

കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എടപ്പാളിന് സ്വര്‍ണ്ണ നേട്ടം കൊയ്ത് HGS കളരിയെ ആദരിച്ചു


എടപ്പാള്‍:ഇൻഡ്യൻ കളരിപ്പയറ്റ് അസ്സോസിയേഷൻ 2021 ആഗസ്റ്റ് -1,7,8എന്നീ തിയ്യതികളിലായി ഓൺലൈനായി നടത്തിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2020- '21- മൽസരത്തിൽ കേരളത്തിന് വേണ്ടി HGS കളരി  സ്വർണ്ണം നേടി.ഇതിന് നേത്യത്വം വഹിച്ച ഹനീഫ ഗുരുക്കൾക്ക് എടപ്പാൾ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ സ്നേഹ ഉപകാരം നൽകി ആദരിച്ചു.ചടങ്ങിൽ അഡ്വ എ എം രോഹിത്, സി. രവീന്ദ്രൻ, കെ വി നാരായണൻ, എസ് സുധീർ, ഇ.പി വേലയുധൻ, കെ.വി മോഹനൻ,ആസിഫ് പൂക്കരത്തറ, കെ.പി. അച്ചുതൻ, അഷറഫ്, അലി, എന്നിവർ നേത്യത്വം നൽകി,