26 April 2024 Friday

അശരണരെ ചേർത്തു പിടിച്ച് കെ.പി.എസ്.ടി.എ ഓണാഘോഷം

ckmnews

അശരണരെ ചേർത്തു പിടിച്ച് കെ.പി.എസ്.ടി.എ ഓണാഘോഷം


പൊന്നാനി: തവനൂർ വനിതാ സദനത്തിലും തിരൂർ സ്നേഹവീട്ടിലും അന്തേവാസികളെ ചേർത്തു പിടിച്ച് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ ഓണാഘോഷം.കെ.പി.എസ്.ടി.എ

തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയാണ് തവനൂർ വനിതാ സദനത്തിലെ അന്തേവാസികൾക്കെല്ലാം പുതുവസ്ത്രം നൽകി ഓണാഘോഷത്തിൽ പങ്കാളിയായത്.മഹിളാമന്ദിരത്തിലെ അമ്മക്കും 40 ദിവസം പ്രായമായ കുഞ്ഞിനും പുതുവസ്ത്രവും ആഭരണവും നൽകി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.വി സന്ധ്യ ടീച്ചർ പുതുവസ്ത്രങ്ങൾ സൂപ്രണ്ട് എൻ.ടി സൈനബക്ക് കൈമാറി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു.റവന്യൂ ജില്ലാ പ്രസിഡൻ്റ് സി.പി മോഹനൻ, സെക്രട്ടറി കെ പ്രദീപ് കുമാർ, പി അബ്ദുൽ ഷുക്കൂർ, ദിപു ജോൺ, 

ഷെബീർ നെല്ലിയാളി, രഞ്ജിത്ത് അടാട്ട്, സി കെ റഫീഖ് സംസാരിച്ചു.തിരൂരിൽ ഡോ.ഖമറുന്നിസ അൻവർ നടത്തുന്ന സ്നേഹ വീടിലെ അന്തേവാസികൾക്ക് പുതുവസ്ത്രവും ഓണസദ്യയും നൽകി. വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ പി അബ്ദുൾ ഷുക്കൂർ, ബെന്നി തോമസ്, കെ പ്രദീപ് കുമാർ, നസീബ് കെ.പി, ഷബീർ നെല്ലിയാലി എന്നിവർ നേതൃത്വം നൽകി.