26 April 2024 Friday

കേരള ആർട്ടിസ്റ്റ്സ് ഫ്രട്ടേർണിറ്റി (KAF)അംഗത്വ കാർഡും, ഓണകിറ്റ് വിതരണവും നടത്തി

ckmnews

കേരള ആർട്ടിസ്റ്റ്സ് ഫ്രട്ടേർണിറ്റി (KAF)അംഗത്വ കാർഡും, ഓണകിറ്റ് വിതരണവും നടത്തി


എടപ്പാൾ:കേരളത്തിലെ എല്ലാ കലാകാരൻമാരേയും ഉൾപ്പെടുത്തിയുള്ള,

കേരള ആർട്ടിസ്റ്റ്സ് ഫ്രട്ടേർണിറ്റി (KAF) ൻ്റെ അംഗത്വകാർഡിൻ്റെയും ഓണക്കിറ്റിൻ്റെയും വിതരണം നടന്നു.  

പൊന്നാനി,എടപ്പാൾ മേഖല വിതരണ ഉത്ഘാടനം 

സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥിൻ്റെ വസതിയിൽ വെച്ച് 

മാപ്പിളപ്പാട്ട് കലാകാരൻ എടപ്പാൾ ബാപ്പു നിർവ്വഹിച്ചു. ചടങ്ങിൽ എടപ്പാൾ വിശ്വനാഥ്, സംഗിത സംവിധായകൻ ജോയ് മാധവൻ, രാജൻ തണ്ടിലം,വിജയൻ നയന,ഷറഫുദ്ധിൻ, കാദർഷ എടപ്പാൾ, നവാസ് കുഞ്ഞാക്ക തുടങ്ങിയവർ പങ്കെടുത്തു.