26 April 2024 Friday

കിടപ്പിലായ രോഗികൾക്കായി വസ്ത്രങ്ങൾ കൈമാറി

ckmnews

കിടപ്പിലായ രോഗികൾക്കായി വസ്ത്രങ്ങൾ കൈമാറി


എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ, കാലടി പഞ്ചായത്തുകളിലെ കിടപ്പിലായ രോഗികൾക്ക് വിതരണം ചെയ്യാനായി വസ്ത്രങ്ങൾ കൈമാറി.

എടപ്പാൾ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിനാണ് കൈമാറിയത്.എടപ്പാൾ ഏരിയയിലെ കടകളിൽ നിന്ന് സ്വരൂപിച്ച വസ്ത്രങ്ങളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നൽകിയത്. പ്രസിഡണ്ട് ഇ പ്രകാശിൽ നിന്ന് സാന്ത്വനം പ്രസിഡന്റ് ഡോക്ടർ കമറുദ്ദീനും സെക്രട്ടറി ഇ എസ് സുകുമാരനും ഏറ്റുവാങ്ങി. ചടങ്ങിൽ എം ശങ്കരനാരായണൻ

 കെ എം  അസീസ്

 നാസർ കോട്ടൺ സൂക്ക്

 നിസാർ മാസ്റ്റർ

 ടി പി അഷ്റഫ്

 ബാലൻ തുടങ്ങിയവർ പങ്കെടുത്തു.