26 April 2024 Friday

കുടല്ലൂർ പുഴയിൽ ഒഴിക്കില്‍ പെട്ട ഉമ്മയും മകനും മുങ്ങി മരിച്ചു

ckmnews

കുടല്ലൂർ പുഴയിൽ ഒഴിക്കില്‍ പെട്ട ഉമ്മയും മകനും മുങ്ങി മരിച്ചു


എടപ്പാള്‍:കൂടല്ലൂർ കൂട്ടക്കടവിൽ ഉമ്മയും മകനും പുഴയിൽ വീണ് മരണപ്പെട്ടു. കൂടല്ലൂർ ഇടപ്പറമ്പിൽ ബേബി ഫെമിന (37) മകൻ കള്ളിയത്ത് വീട്  ശരീഫ് (12) എന്നിവരാണ് മരിച്ചത്.കുടുംബവുമായി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.മകൻ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാനാണ് ഉമ്മയും ഇറങ്ങിയത്.ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവ് പാലത്തിന്റെ സമീപമാണ് ഒഴുക്കിൽ പെട്ടത്. ഈ പ്രദേശത്ത് പൊതുവേ ഒഴുക്ക് കൂടുതലാണ്. വൈകിട്ട് നാലരക്കാണ് സംഭവം.നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല.പൊതുവെ ഒഴുക്ക് കൂടുതലുള്ള പ്രദേശം ആയതിനാൽ ആരും ഇറങ്ങാത്ത സ്ഥലമാണ്. ഇവരുടെ വീടിന്റെ 50 മീറ്റർ മാത്രം ചുറ്റളവിലുള്ള പ്രദേശമായതിനാൽ സാധാരണഗതിയിൽ പോയതാണ്. മകൻ കാൽവഴുതി ഒഴുക്കിൽ പെട്ടത് കണ്ടാണ് ഉമ്മയും രക്ഷിക്കാൻ ഇറങ്ങിയത്. ശബ്ദം കേട്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. മറ്റ് നടപടികൾ പൂർത്തീകരിക്കുകയാണ് എന്നും തൃത്താല പോലീസ് പറഞ്ഞു. ശരീഫിന്റെ മൃതദേഹം കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും മാതാവിന്റെ മൃതദേഹം എടപ്പാൾ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുന്നു.