27 April 2024 Saturday

ഡോക്ടര്‍ നന്ദൻ ബാബുവിനെ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ദളത്തിൻ്റെ നേതൃത്തത്തിൽ അനുമോദിച്ചു

ckmnews

എടപ്പാള്‍:പൂക്കത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്തിയും പോളണ്ടിലെ ആദം മിസ്കിവിച്ച്  സർവ്വകലാശാലയിൽ നിന്നും ഭൗതികശാത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കിയ എടപ്പാൾ കോലളമ്പ് സ്വദേശിയായ ഡോക്ടര്‍ നന്ദൻ ബാബുവിനെ സ്കൂൾ പൂർവ്വ വിദ്യാർത്തി സംഘടനയായ ദളത്തിൻ്റെ നേതൃത്തത്തിൽ അനുമോദിച്ചു.പ്രിൻസിപ്പാൾ ബെൻഷ കെഎം ,ഡോക്ടര്‍ നന്ദൻ ബാബുവിനെ പൊന്നാട അണിയിച്ചു. ഹെഡ് മാസ്റ്റർ ഹമീദ്, ഫസലുറഹ്മാൻ നെല്ലറ,പിസി ഹൈദ്രു ബഷീർ ഒ.അജിത മൊയ്നു അനിൽകുമാർ അഷ്റഫ് നജീബ് എന്നിവർ ആശംസകൾ നേർന്നു