26 April 2024 Friday

നെല്ലിശ്ശേരിയിലെ സ്കൂളുകൾക്ക് ബാപ്പു സാഹിബിന്റെ പേര് നൽകണം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തി

ckmnews

നെല്ലിശ്ശേരിയിലെ സ്കൂളുകൾക്ക് ബാപ്പു സാഹിബിന്റെ പേര് നൽകണം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തി


എടപ്പാൾ : നാടിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച കുണ്ടുരുമ്മൽ ബാപ്പു സാഹിബ് ,അദ്ദേഹത്തെ ഈ തലമുറയും വരുംതലമുറയും മറക്കാതിരിക്കാൻ അദ്ദേഹത്തിന്റെ ശ്രമഫലമായി പ്രദേശത്ത് വന്ന നെല്ലിശ്ശേരി IHRD റോഡ് , നെല്ലിശ്ശേരി ഹെൽത്ത് സെന്റർ , IHRD സ്കൂൾ , AUP സ്കൂൾ , MMLP സ്കൂൾ ,  എന്നിവയുടെ നിലവിലുള്ള പേരുകൾ മാറ്റി കുണ്ടുറുമ്മൽ ബാപ്പു സാഹിബ് മെമ്മോറിയൽ എന്നാക്കി മാറ്റണം എന്നാവിശ്യപെട്ടുകൊണ്ട് പഞ്ചായത്ത് ഭരണസമിതിക്കും ,സ്കൂൾ മാനേജ്മെന്റിനും നിവേദനം നൽകുന്നതിന് വേണ്ടി ഒപ്പുശേഖരണം നടത്തി.

വട്ടംകുളം നെല്ലിശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണം വാർഡ് മെമ്പർ ഹസൈനാർ നെല്ലിശ്ശേരി തുടക്കം കുറിച്ചു.ചടങ്ങിന് സമദ് നെല്ലിശ്ശേരി , ആദിൽ നെല്ലിശ്ശേരി , കബീർ ദാസ് , ഷറഫു തങ്ങൾ , ടിഎം നിയാസ് ,എവി ആഷിക് , ജിഷ്ണു , അനസ് എവി എന്നിവർ നേതൃത്വം നൽകി .തിങ്കളാഴ്ച പഞ്ചായത്ത് പ്രസിഡന്റിനും സ്കൂൾ മാനേജ്മെന്റിനും നിവേദനം നൽകുമെന്ന് സൗഹൃദ കൂട്ടായ്‌മ അറിയിച്ചു.