26 April 2024 Friday

പാചക വാതക വില വർധനവിനെതിരെ അടുപ്പുകൂട്ടൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്

ckmnews

പാചക വാതക വില വർധനവിനെതിരെ അടുപ്പുകൂട്ടൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്


വട്ടംകുളം:പാചക വാതകത്തിൻ്റെയും പെട്രോൾ, ഡീസൽ എന്നിവയുടേയം വില അടിക്കടി വർധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭാരത ജനതയെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് വട്ടംകുളം മണ്ഡലം മഹിളാ കോൺഗ്രസ് ആഭിമുഖ്യത്തിൽ വട്ടംകുളം അങ്ങാടിയിൽ അടുപ്പുകൂട്ടൽ പ്രതിഷേധം നടത്തി.കോവിഡ് തീർത്ത പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിക്കുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ഓരോ നടപടിയുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.മണ്ഡലം  കോൺഗ്രസ് പ്രസിഡണ്ട് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.മാലതി ആധ്യക്ഷത  വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ദീപ മണികണ്ഠൻ , കെ. ഭാസ്കരൻ വട്ടംകുളം, പാക്കത്ത് മോഹനൻ, വി. ജിഷ, സമീറ പെരിഞ്ചീരി , തംബുരു കുമാരൻ, ശ്രീജ നാരായണൻ, പി.വി.ഷൈലാ ദേവി, ബഷീർ അണ്ണക്കമ്പാട്, അനിത കുറ്റിപ്പാല, ടി.പി.സുലു, ശോഭ എന്നിവർ പ്രസംഗിച്ചു.