27 April 2024 Saturday

ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ എടപ്പാൾ കോലൊളമ്പ് സ്വദേശി നന്ദൻ ബാബുവിനെ യൂത്ത് ലീഗ് അനുമോദിച്ചു

ckmnews

ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ എടപ്പാൾ കോലൊളമ്പ് സ്വദേശി നന്ദൻ ബാബുവിനെ യൂത്ത് ലീഗ് അനുമോദിച്ചു


എടപ്പാൾ: പോളണ്ടിലെ പോസ്നാൻ ആദം മിക്സ്കിവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ എടപ്പാൾ കോലൊളമ്പ് സ്വദേശി നന്ദൻ ബാബുവിനെ യൂത്ത് ലീഗ് പൂക്കരത്തറ മേഘല കമ്മറ്റി ആദരിച്ചു . മലപ്പുറം ജില്ലാപഞ്ചായത്തംഗം വി.കെ.എം ഷാഫി ഉപഹാരം നൽകി. ഷുഹൈബ് പൂക്കരത്തറ അദ്ധ്യക്ഷനായി.എടപ്പാൾ കോലളമ്പ് സ്വദേശിയും മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക എം രാധയുടെ മകനുമാണ് നന്ദൻ ബാബു.വി.കെ.എ മജീദ്, കെ.വി സാഹിർ , എൻ.വി അബൂബക്കർ , ഇസ്മാഇൽ പൂക്കരത്തറ, ഇല്യാസ്, അഫ്സൽ . ടി,എം.പി മുഹമ്മദ് ബഷീർ,അഷറഫ് എം.വി , മുഹമ്മദ് പി.പി  എന്നിവർ സംസാരിച്ചു .നന്ദൻ ബാബു മാറഞ്ചേരി ഗവണ്‍മെന്റ്  ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തീകരിച്ച ശേഷം ഡിഗ്രി പഠനം തൃശൂർ കേരളവർമ്മ കോളേജിലായിരുന്നു. തുടർന്ന് കലിക്കറ്റ് എൻ ഐ .ടി യിൽ നിന്ന് എം. എസ് .സി എടുത്തു.2017 ഡിസംബറിൽ പോളണ്ടിൽ പി.എച്ച് ഡി ആരംഭിച്ചു.പോളണ്ടിലെ നാഷണൽ സയൻസ് സെന്റെറിന്റെ   സ്കോളർഷിപ്പോടുകൂടിയായിരുന്നു പി. എച്ച്.ഡി പഠനം.