26 April 2024 Friday

പ്രമുഖ ആത്മീയ ചികിത്സകനും പോത്തനൂർ നെല്ലാക്കര സ്വദേശിയുമായ താഴത്തേ കളത്തിൽ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

ckmnews

പ്രമുഖ ആത്മീയ ചികിത്സകനും പോത്തനൂർ നെല്ലാക്കര സ്വദേശിയുമായ താഴത്തേ കളത്തിൽ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി 


എടപ്പാള്‍:പ്രമുഖ ആത്മീയ ചികിത്സകനും പോത്തനൂർ നെല്ലാക്കര സ്വദേശിയുമായ താഴത്തേ കളത്തിൽ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ(58)നിര്യാതനായി.യൂനാനി, ആയുർവേദ ചികിത്സയോടൊപ്പം ആത്മീയ ചികിത്സയിലൂടെ ശ്രദ്ദേയനായ അദ്ദേഹം പൊന്നാനി,പുതുപൊന്നാനി, മാങ്ങാട്ടൂർ, പോത്തനൂർ,മേട്ടുപ്പാളയം, എടപ്പാൾ അംശക്കച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സാ കേന്ദ്രം നടത്തിയിരുന്നു.പുതുപൊന്നാനി,ചമ്രവട്ടംകടവ് എന്നിവിടങ്ങളിൽ മദ്രസ അധ്യാപകനായുസേവനം ചെയ്തിട്ടുണ്ട്.കേരള മുസ്‌ലിം ജമാഅത്ത് പോത്തനൂർ യൂണിറ്റ് സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ ഉമ്മാത്തു കുട്ടി. മക്കൾ: സൈഫുദ്ധീൻ സുഹ് രി, റഹീന,  റൈഹാനത്ത്, റാഹിന. മരുമക്കൾ: അബ്ദുൽ ഹക്കീം മുസ്‌ലിയാർ കക്കിടിപ്പുറം, അബ്ദുൽ ഗഫൂർ അൻവരി മുതൂർ, അഷ്റഫ് അഹ്സനി ആനക്കര (SYS പാലക്കാട് ജില്ല സെക്രട്ടറി), സുമയ്യ വെള്ളറക്കാട്. പോത്തനൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടത്തും