27 April 2024 Saturday

സി.പി.ഐ ആരോഗ്യ സുരക്ഷ കിറ്റ് വിതരണം ചെയ്തു*

ckmnews

*

എടപ്പാൾ: സി.പി.ഐ എടപ്പാൾ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ കിറ്റ് വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ഉത്പന്നങ്ങളടങ്ങിയ മെഡിക്കൽ കിറ്റാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം സി.പി.ഐ. തവനൂർ മണ്ഡലം സെക്രട്ടറി കെ.എൻ.ഉദയൻ നിർവ്വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. ഇ വി അനീഷ്,

പി.വി ബൈജു, രാജൻ അയിലക്കാട്, നാസർ എടപ്പാൾ, നവാസ് ശുകപുരം എന്നിവർ സംസാരിച്ചു.