09 May 2024 Thursday

കെഎസ്പിയു വനിതാ സമ്മേളനവും സാംസ്കാരിക സമ്മേളനവും ചിയ്യാനൂരില്‍ നടന്നു

ckmnews

കെ.എസ്.പി.യു വനിതാ സമ്മേളനവും സാംസ്ക്കാരിക സമ്മേളനം നടത്തി


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ല 28-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സാർവ്വേ ദേശീയ വനിതാ ദിനത്തിൽ വനിതാ സമ്മേളനവും സാംസ്ക്കാരിക സമ്മേളനവും നടന്നു.വനിത സമ്മേളനം പു.ക.സ ജില്ലാ പ്രസിഡന്റ് അജിത്രിയും സാംസ്ക്കാരിക സ്ഥമ്മളനം ആലംകോട് ലീലാകൃഷ്ണനും ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എ.ഖദീജത്ത് അധ്യക്ഷയായി. സന്തോഷ് വള്ളിക്കാട്, സുജിത സുനിൽ, ആലീസ് മാത്യൂ, മാധവൻ പാലാട്ട് 'എസ്.കുമാരി,കെ .ശാന്തകുമാരി, വി പരമേശ്വരൻ, ബി.കെ.ഇബ്രാഹിം, ഇ പി.ബാലകൃഷ്ണൻ, പി.ദാമോദരൻ, സി.ജി. താരാനാഥൻഎന്നിവർ സംസാരിച്ചു ഹരി സന്തൂറിന്റെ സന്തൂർ വാദനവും കലാപരിപാടികളും നടന്നു.