09 May 2024 Thursday

വനിതാ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കണം:മഹിളാകോണ്‍ഗ്രസ്സ്

ckmnews

വനിതാ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കണം:മഹിളാകോണ്‍ഗ്രസ്സ്


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായിരുന്ന വനിതാ പഞ്ചായത്ത് അംഗത്തെ അപമാനിച്ച സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായിരുന്ന ടി സത്യനെതിരെ കേസെടുക്കണമെന്ന് നന്നംമുക്ക് മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.സംഭവത്തില്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം കൂടിയായ റീനാ വേലായുധനെ പരാമര്‍ശിച്ചാണ് പഞ്ചായത്ത് അംഗം കൂടിയായ ടി സത്യന്‍ മൊബൈല്‍ സംഭാഷണത്തിനിടെ മോശം പരാമര്‍ശം നടത്തിയത്.റീന വേലായുധന്‍,സാഹിറ റഷീദ്,ഇന്ദിര ചന്ദ്രന്‍,ശാന്തിനി രവീന്ദ്രനാഥന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു