26 April 2024 Friday

യൂത്ത് ലീഗ്,എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാങ്കുളത്ത് എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു

ckmnews

യൂത്ത് ലീഗ്,എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാങ്കുളത്ത് എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം:മഹാമാരിയിലും മനക്കരുത്തോടെ പത്താം തരത്തിൽ പത്തരമാറ്റ് വിജയം വരിച്ച കൂട്ടുകാരെ മാങ്കുളം യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് ,എംഎസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു .കെവി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു,ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു.ആലംകോട് പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അക്മൽ കോക്കൂർ ,പത്താം വാർഡ് മെമ്പർ മൈമൂന ഫാറൂഖ്,എംഐ അബ്ബാസ് മൊയ്‌ദീൻ സിവി,മൊയ്‌ദു കെവി,ഷിബിൽ എംജെ,ആദിൽ കെവി തുടങ്ങിയവർ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്തു. മുഴുവൻ വിഷയങ്ങളിലും A+കരസ്ഥമാക്കി നാടിന്നഭിമാനമായ മുഹമ്മദ് ഷാബിൽ ,ഹബീബ എന്നിവരെ കൂടാതെ ബാദുഷ പികെ,അനുദേവ് കെഎ, സൈനുൽ ആബിദ് ,മുഹമ്മദ് സ്വാലിഹ് ,ഷഫാന ശരീഫ് ,മുഹ്സിന എകെ,ശബാന ആസ്മി ,അസ്‌ന ടിഎ ,കദീജത്തുൽ കുബ്‌റ ടിഎ ,നിഹാദ് കെഎം എന്നിവരാണ് മികച്ച വിജയത്തിലൂടെ നാടിന്നഭിമാനമായത്