26 April 2024 Friday

വിദ്യ തരംഗിണി പദ്ധതി ഇടി മുഹമ്മദ്‌ ബഷീർ എംപി ഉദ്ഘാടനം ചെയ്തു

ckmnews

വിദ്യ 

തരംഗിണി പദ്ധതി ഇടി മുഹമ്മദ്‌ ബഷീർ എംപി ഉദ്ഘാടനം ചെയ്തു


എടപ്പാൾ:വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൻ്റെ വിദ്യാ തരംഗിണി പദ്ധതിക്ക് തുടക്കമായി.ഓൺലൈൻ പഠനത്തിന് മാർഗമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനുള്ള പലിശരഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ഇടി.മുഹമ്മദ് ബഷീർ എം.പി.നിർവ്വഹിച്ചു.

 പന്നിക്കോട്ട് രവികുമാർ അധ്യക്ഷനായിരുന്നു.

 മുൻ പ്രസിഡന്റ്‌മാരായ സി.പി.ബാവ ഹാജി,ഇബ്രാഹിം മൂതൂർ,ടിപി ഹൈദരലി, അബ്ദുള്ളക്കുട്ടി മാസ്റ്റർ,ഭാസ്കരൻ വട്ടംകുളം, പത്തിൽ അഷറഫ്,എം മാലതി,എൻ.വി  അഷ്റഫ് , യൂ വി സിദ്ധീഖ്, ചെറാല സുലൈമാൻ ,സെക്രട്ടറി ടി.പി.രമാദേവി, ശറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.