27 April 2024 Saturday

കുറ്റിപ്പുറം പേരശ്ശനൂർ ഭാരതപ്പുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ckmnews

കുറ്റിപ്പുറം പേരശ്ശനൂർ ഭാരതപ്പുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


കുറ്റിപ്പുറം:പേരശ്ശനൂർ ഭാരതപ്പുഴയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കുറ്റിപ്പുറം പേരശ്ശനൂർ എടച്ചലം സ്വദേശി പന്നിക്കഴായിൽ അബ്ദുൽ കരീം മകൻ സഹദ് (24)ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച സഹോദരൻ സാബിത്, ബന്ധുവായ ഷാഹുൽഹമീദ് എന്നിവരോടൊപ്പമാണ് സഹദ് പുഴയിൽ കുളിക്കാനെത്തിയത്.കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട സാബിതിനെയും ഷാഹുൽ ഹമീദിനെയും രക്ഷപ്പെടുത്തിയ സഹദിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.കോസ്റ്റൽ പോലീസും, ഫയർ ഫോഴ്സും, മുങ്ങൽ വിദഗ്ധരും,ട്രോമകെയര്‍ പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിങ്കളാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് കാലത്ത് 7 മണിയോടെ ഇന്നലെ തിരച്ചിൽ നടത്തിയ അതേ സ്ഥലത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.