26 April 2024 Friday

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം: ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി

ckmnews



പൊന്നാനി :ആദിവാസികളുടെയും ഗ്രോത്ര വർഗ്ഗ പിന്നോക്ക വിഭാങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ വ്യാജ കേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി ബ്ലോക്ക്കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി.ചമ്രവട്ടം ജങ്ക്ഷനിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്  പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു.എ. പവിത്രകുമാർ, കെ.ജയപ്രകാശ്, എൻ.പി.നബീൽ,എം.അബ്ദുൾ ലത്തീഫ്,സി.ജാഫർ, സന്തോഷ് കടവനാട്, പി.ടി.നാസർ എന്നിവർ പ്രസംഗിച്ചു.മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് നടന്ന മരണത്തിന്  ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്  ആവശ്യപ്പെട്ടു.മനുഷ്യാവകാശങ്ങൾ മാനിക്കാത്ത ജയിലുകളും, നിസ്സംഗത പുലർത്തുന്ന കോടതികളും,പകയോടെ പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളും ഫാദറിൻ്റെ ഉൾപ്പടെയുള്ള രാജ്യത്തെ നിരവധി മരണങ്ങൾക്ക് ഉത്തരവാദികളാണെന്നും ,മോദി സർക്കാറിൻ്റെ ഫാസിസ്റ്റ് നയങ്ങളെയും ജനവിരുദ്ധ നയങ്ങളെയും ചോദ്യം ചെയ്യുന്നവർക്കെതിരെയുള്ള ഒടുവിലത്തെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമിയെന്നും ടി.കെ. അഷറഫ് ആരോപിച്ചു.