27 April 2024 Saturday

ഫുട്ബോൾ ആരാധകർക്ക് ആവേശം വിതറി ഉദയൻ എടപ്പാളിൻ്റെ സ്പീഡ് പെയിൻ്റിംഗ്

ckmnews

ഫുട്ബോൾ ആരാധകർക്ക് ആവേശം വിതറി ഉദയൻ എടപ്പാളിൻ്റെ സ്പീഡ് പെയിൻ്റിംഗ്


എടപ്പാൾ: ഫുട്ബോൾ പ്രേമികളുടെ സ്വപ്ന ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രസീൽ അർജൻ്റീന മത്സരത്തിന് ആവേശം വിതറി ഉദയൻ എടപ്പാളിൻ്റെ സ്പീഡ് പെയിൻ്റിംഗ്. അര മണിക്കൂർ കൊണ്ട് ചുമരിൽ വരച്ചത് ജനപ്രിയ താരങ്ങളുടെ ചിത്രങ്ങൾ. 120 സ്ക്വയർ ഫീറ്റിൽ

സ്വന്തം വീടിൻ്റെ ചുമരിലാണ് മെസിയുടേയും നെയ്മറിൻ്റേയും ചിത്രം ഒരുങ്ങിയത്.അർജൻ്റീനയാണ് പ്രിയ ടീമെങ്കിലും സുഹൃത്തുക്കളായ  ബ്രസീൽ ആരാധാകരുടെയും ഇഷ്ടം മനസിലാക്കിയാണ് ചിത്രം  തയ്യാറാക്കിയതെന്ന് ഉദയൻ പറഞ്ഞു.