26 April 2024 Friday

നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു) കണ്ടനകം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

ckmnews

നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു) കണ്ടനകം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


എടപ്പാൾ: നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കാലടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ടനകം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.നിർമ്മാണ മേഖലയിലെ അസം സ്കൃത വസ്തുക്കളുടെ വിലകയറ്റം നിയന്ത്രിക്കുക നിർമ്മാണ തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ ധനസഹായം നൽകുക പെട്രോൾ ഡീസൽ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം നടത്തിയത്. നിർമ്മാണ തൊഴിലാളി യൂണിയന്‍ കാലടി പഞ്ചായത്ത് സെക്രട്ടറി പിപി ചന്ദ്രൻ മാങ്ങാട്ടൂർ സ്വാഗതം പറഞ്ഞു. എംവി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കെവി കുമാരൻ ഉദ്ഘാടനം ചെയ്തു (ഏരിയ സെക്രട്ടറി).പികെ ബക്കർ സിവി മോഹനൻ ഇവി മോഹനൻ എന്നിവർ സംസാരിച്ചു.കെസി  ഷാജി നന്ദി പറഞ്ഞു