09 May 2024 Thursday

ജിഎം ബലാത്ത് വാല അനുസ്മരണ സെമിനാര്‍ ഇന്ന് ചങ്ങരംകുളത്ത് നടക്കും

ckmnews

ചങ്ങരംകുളം:നേരിനായി സംഘടിക്കുക_നീതിക്കായി പോരാടുക_ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജിഎം ബലാത്ത് വാല അനുസ്മരണ സെമിനാര്‍ ഇന്ന് ചങ്ങരംകുളത്ത് നടക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചങ്ങരംകുളം ഹൈവേയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന സെമിനാറില്‍ എംഎല്‍എ സുരേഷ് കുറുപ്പ്,പിപി സുനീർ,സിപി മുഹമ്മദ്, രണ്ടത്താണി,അഡ്വ:എന്‍ ശംസുദ്ധീൻ,അഷ്‌റഫ് കോക്കൂർ,തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.